ഗവണ്മെന്റ് ലോവര്‍ പ്രൈമറി സ്കൂള്‍ കീഴാറ്റിങ്ങല്‍

ഗവണ്മെന്റ് ലോവര്‍ പ്രൈമറി സ്കൂള്‍ കീഴാറ്റിങ്ങല്‍, കീഴാറ്റിങ്ങൽ പോസ്റ്റ് , ആറ്റിങ്ങല്‍ , തിരുവനന്തപുരം, 695306 , ഫോണ്‍ ‍: 0470 2142811, ഇമെയില്‍ : lpsktl @gmail.com, സ്കൂൾ കോഡ് : 32140100402, ഗ്രാമപഞ്ചായത്ത് : കടയ്ക്കാവൂര്‍ , താലൂക്ക് : ചിറയിന്‍കീഴ്‌ , വിദ്യാഭ്യാസ ഉപജില്ല: ആറ്റിങ്ങല്‍ , വിദ്യാഭ്യാസ ജില്ല: ആറ്റിങ്ങല്‍ , ജില്ല: തിരുവനന്തപുരം, സംസ്ഥാനം: കേരളം
    ഞങ്ങളോര്‍ക്കുന്നു.........! 
സി. വി. രാമന്‍ 125 -)മത് ജന്മവാര്‍ഷികം  




പ്രേയസിയുടെ ശരീരം  ഖബറടക്കാന്‍ ഷാജഹാന്‍ താജ്മഹല്‍ പണിതു.
ശാസ്ത്രഗവേഷകരെ ഖബറടക്കാന്‍ നാം  പരീക്ഷണശാലകള്‍ പണിയുന്നു.
സി. വി. രാമന്‍

ഗാന്ധിജയന്തി 2013 - വിശ്വശാന്തി സന്ദേശം 

ഈ വർഷത്തെ ഗാന്ധിജയന്തി ആഘോഷങ്ങളുടെ ഭാഗമായി നടന്ന 
വിശ്വശാന്തി സമ്മേളനത്തിൽ പ്രശസ്ത ബാലസാഹിത്യകാരൻ 
 ശ്രീ.കുടിയേല ശ്രീകുമാർ ശാന്തിസന്ദേശം നൽകുന്നു. 

ഇംഗ്ലീഷ് ‘നാമ്പിടുന്നു’

നമുക്ക് ഒരു ഇംഗ്ലീഷ് വാർത്താപത്രിക പുറത്തിറക്കിയാലോ? ബി. ആർ. സി യിലെ വൃന്ദ ടീച്ചറിന്റെ
ആശയം. എസ്. ആർ. ജി. കൂടി. എന്തെല്ലാം ഉൾപ്പെടുത്താം. രണ്ടു വാർത്തകൾ. ഗാന്ധിജയന്തി,
ലോകബഹിരാകാശവാരം. ഗാന്ധിജയന്തിയെക്കുറിച്ച് മൂന്നാംക്ലാസ്സിലെ കുട്ടികൾ. ലോക ബഹിരാകാശ വാരത്തെക്കുറിച്ച് നാലാം ക്ലാസ്സുകാർ. അമ്മുവും വിദ്യയും ബിനോയിയും, രശ്മിയും തിരക്കിലായി. “എല്ലാവരും എഴുതിയത് നോക്കണം.“ എലിസബത്ത് ടീച്ചർ. എന്തെല്ലാം നോക്കും. സംഭവങ്ങൾ, സംഭവക്രമം, വിവരണത്തിന്റെ ഭംഗി ........ ആകെ ഒരു പത്രറിപ്പോർട്ടിന്റെ കെട്ടും മട്ടും ഉണ്ടാകണം. വാക്യഘടന, സ്പ്പെല്ലിംഗ് എന്നിവ ശ്രദ്ധിക്കണം.

അവർ വാർത്ത തയ്യാറാക്കി കൊണ്ടുവന്നു. എല്ലാ വാചകങ്ങളും വർത്തമാന കാലത്തിൽ!!!!!!!!!! വാർത്ത ഭൂതകാലത്തിൽ വേണ്ടേ????. ഇവരെ എങ്ങനെ ടെൻസ് പഠിപ്പിക്കും???????? രജിത ടീച്ചർ ആകെ ബുദ്ധിമുട്ടിലായി. നമുക്കങ്ങ് പറഞ്ഞുകൊടുത്താലോ? അതു വേണ്ട്........ അവർ കണ്ടെത്തട്ടെ. ചെറിയ കഥകൾ വായിക്കാൻ കൊടുക്കാം. വായിക്കുമ്പോൾ അവർ വാക്യഘടനയിലെ കാലം തിരിച്ചറിയുംവിധമുള്ള സഹായകചോദ്യങ്ങളായാലോ? ചെറിയ പത്രവാർത്തകളുടെ മാതൃകകൾ തയ്യാറാക്കി നൽകാം. അവർ അതുമായി പരിചയപ്പെടട്ടെ.

മാതൃകാ വാർത്തകൾ തയ്യാറക്കി. ഒരുവാചകം മുതൽ അഞ്ചു വാചകം വരെയുള്ളവ. സ്വാതന്ത്ര്യദിനവും ഓണവും ഹിരോഷിമാദിനാചരണവും വിഷയങ്ങളായി. വാക്യഘടന, കാലക്രമം, പദങ്ങൾ എന്നിവയുടെ തെരഞ്ഞടുപ്പിൽ വേണ്ട ശ്രദ്ധ പുലർത്തി. മാതൃകകൾ ഫലംചെയ്തു!!!!. അവർക്ക് തങ്ങൾ എഴുതിയ വാർത്തകൾ മാതൃകകളുമായി ഒത്തുനോക്കി വേണ്ട മെച്ചപ്പെടുത്തലുകൾ വരുത്തുവാൻ സാധിച്ചു. വിലയിരുത്തൽ തന്നെയാണ് പഠനം!!!!!!!!!!!!!

തുടർന്ന് അവർതന്നെ ‘വാർത്തകൾ’ ടൈപ്പ് ചെയ്തു. അജിത് സാർ പേജുകൾ ക്രമീകരിച്ച് ചിട്ടപ്പെടുത്തി. മുൻപേജ് കുട്ടികളുടേത്. പിൻപേജ് അധ്യാപകരുടേതും.

എന്തു പേരിടും? നമ്മുടെ ഇൻലന്റ് ദ്വൈവാരികയുടെ പേര് ‘നാമ്പ്’ എന്നല്ലേ. അതിന്റെ ഇംഗ്ലീഷ് എന്താ?????? bud!!!. അതുതന്നെ പോരേ. കുഴപ്പമില്ല. The
Bud!!!!!!!!.

അങ്ങനെ നാമ്പിന്  ഇംഗ്ലീഷ് പതിപ്പുമായി.