തിരിച്ചറിയപ്പെടാതെപോകുന്ന എത്രയോപേരിൽ നീയുമൊരാൾ-
മാത്രമാണെങ്കിലും, നിന്നെ ഞാൻ കാണുന്നു കുഞ്ഞുങ്ങൾക്കൊപ്പം!
അവരുടെ കൺകളിൽ നീ കുതുകമാകുന്നു, ആവേശവും നനവും
എന്തെ ഇവർക്കും നിന്നെയേറെയിഷ്ടമാകുവാനിങ്ങനെ?
നിന്നിലവർ തങ്ങളുടെ മുഖം തെളിഞ്ഞുകാണുന്നുവോ?
തേനായി മാറുവാൻ നീയെന്നിലൂർജ്ജമായ് നിറയുന്നു.
അല്ലെങ്കിൽ കാലത്തിൻ നേർക്കാഴ്ച കാട്ടുന്നു.
No comments:
Post a Comment