ഗവണ്മെന്റ് ലോവര്‍ പ്രൈമറി സ്കൂള്‍ കീഴാറ്റിങ്ങല്‍

ഗവണ്മെന്റ് ലോവര്‍ പ്രൈമറി സ്കൂള്‍ കീഴാറ്റിങ്ങല്‍, കീഴാറ്റിങ്ങൽ പോസ്റ്റ് , ആറ്റിങ്ങല്‍ , തിരുവനന്തപുരം, 695306 , ഫോണ്‍ ‍: 0470 2142811, ഇമെയില്‍ : lpsktl @gmail.com, സ്കൂൾ കോഡ് : 32140100402, ഗ്രാമപഞ്ചായത്ത് : കടയ്ക്കാവൂര്‍ , താലൂക്ക് : ചിറയിന്‍കീഴ്‌ , വിദ്യാഭ്യാസ ഉപജില്ല: ആറ്റിങ്ങല്‍ , വിദ്യാഭ്യാസ ജില്ല: ആറ്റിങ്ങല്‍ , ജില്ല: തിരുവനന്തപുരം, സംസ്ഥാനം: കേരളം

കളിയോടവും കാഞ്ചനത്തേരും

കൃഷ്ണേന്ദു (നാലാം ക്ലാസ്സ്)
ശ്രീ. സി. കെ. രാമകൃഷ്ണൻ എഴുതിയ ഈ പുസ്തകത്തിൽ 40 കവിതകളാണ് ഉള്ളത്. പക്ഷികളെയും മൃഗങ്ങളെയും കുറിച്ചുള്ള കവിതകളാണ് ഇതിൽ. കൊച്ചു കുട്ടികൾക്ക് ഇണങ്ങുന്ന
അറിവ് പകർന്നു കൊടുക്കുന്നതിനു സഹായകമായ കവിതകളാണ് ഇതിൽ ഉള്ളത്. മാത്രമല്ല ഈ കവിതകൾ പെട്ടെന്ന് പഠിച്ചെടുക്കാനും കഴിയും.
 സമാഹാരത്തിലെ തുമ്പിയും തുമ്പപ്പൂവും എന്ന കവിതയാണ് എനിയ്ക്ക് ഏറ്റവും
ഇഷ്ടപ്പെട്ടത്. ഒരു തുമ്പപ്പൂവിനോട് നിന്റെ വെണ്മ എനിയ്ക്ക്കൂടി തരുമോ എന്ന്‌ തുമ്പി
ചോദിക്കുന്നു.
 കവിതകൾ വായിക്കുമ്പോൾ എന്റെ മനസ്സിലൂടെ പോകുന്നത് വിവിധ വിചാരങ്ങളാണ്.
തൂവെള്ള നിറമുള്ള തുമ്പപ്പൂവിന് ഇത്രയും ശോഭിതമായനിറം എവിടുന്നാണ് കിട്ടീയത്. പാൽക്കട്ടിയ്ക്ക്പോലും ഇത്രയും മനോഹരമായു തൂവെണ്മയില്ല. ഇത്ര വെണ്മ കിട്ടാൻ തുമ്പപ്പൂ എന്ത് ഭാഗ്യമാണ് ചെയ്തത്. എന്നൊക്കെ എന്റെ മനസ്സിലേയ്ക്ക് കടന്നുവന്നു.
52 പേജുള്ള ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത് ചിന്ത പബ്ലിഷേഴ്സ് ആണ്. ഇതിന്റെ വില 30 രൂപ.

ക്രിസ്തുമസ്സ് അപ്പൂപ്പൻ


ആകാശ്. എസ് (മൂന്നാം ക്ലാസ്സ്)
കുടവയറൻ ആരാണല്ലൊ
അയ്യേ അതറിഞ്ഞുകൂടേ
ക്രിസ്തുമസ്സ് ആഘോഷിക്കും നാളിൽ
ഒരപ്പൂപ്പൻ വരുന്നല്ലോ
പൊട്ടിച്ചിരിയുമായ് വരുന്നു.
അതാണ് ക്രിസ്തുമസ്സ് അപ്പൂപ്പൻ
നമ്മുടെ പ്രിയ അപ്പൂപ്പൻ.

തേനീച്ചകളുടെ നൃത്തം.


അമ്മു. ആർ (നാലാം ക്ലാസ്സ്)

ഞാൻ വായിച്ച കഥാപുസ്തകമാണ് ‘നൃത്തം ചെയ്യുന്ന തേനീച്ചകൾ‘. ശ്രീ. രഞ്ജിത്ത് ലാൽ എഴുതിയ ഈ കഥ എനിയ്ക്ക് വളരെ ഇഷ്ടപ്പെട്ടു. എനിയ്ക്ക് തേനീച്ചകളെക്കുറിച്ച് വളരെ കാര്യങ്ങൾ മനസ്സിലാക്കാൻ ഈ പുസ്തകം പ്രയോജനപ്പെട്ടു.  തേനീച്ചകളുടെ ജീവിതരീതികളെക്കുറിച്ചും മറ്റും വളരെ ലളിതമായി ഈ പുസ്തകത്തിൽ വിശദീകരിച്ചിരിക്കുന്നു. സമൂഹജീവികളായ തേനീച്ചകളുടെ ചിട്ടകളും ക്രമങ്ങളും ഏവരേയും അത്ഭുതപ്പെടുത്തും. കൂടിനുമുന്നിൽ പറക്കുന്ന തേനീച്ചകൾ നൃത്തം ചെയ്യുന്നതുപോലെയാണ്. അതു കാണാൻ നല്ല രസമായിരിക്കും. ഈ പുസ്തകം എനിയ്ക്ക് വളരെ ഇഷ്ടപ്പെട്ടു.

കാക്കയും പാമ്പും


 കാർത്തിക്. എസ് (മൂന്നാം ക്ലാസ്സ്)
പണ്ടു പണ്ടു ഒരു കാക്കയും പാമ്പും ഉണ്ടായിരുന്നു. അവർ വലിയ ചങ്ങാതിമാരായിരുന്നു. ഒരു ദിവസം കാക്ക നാലു മുട്ടയിട്ടു. കുറച്ചു ദിവസം കഴിഞ്ഞ് മുട്ട വിരിഞ്ഞ് കുഞ്ഞുങ്ങൾ പുറത്തുവന്നു. ഇക്കാര്യം കാക്ക പാമ്പിനെ അറിയിക്കാൻ പോയി. കാക്ക പറഞ്ഞു, “എന്റെ മുട്ട വിരിഞ്ഞു! നാലു കുഞ്ഞുങ്ങൾ ഉണ്ട്. നീ എന്റെ കുഞ്ഞുങ്ങളെ കാണാൻ വരുന്നോ?” പാമ്പ് പറഞ്ഞു, “ഉവ്വ്, ഞാൻ വരുന്നു.” അവർ കാക്കയുടെ കൂട്ടിലെത്തി. “ഞാൻ തീറ്റതേടി പോവുകയാണ്. നീ എന്റെ കുഞ്ഞുങ്ങളെ നോക്കിക്കൊള്ളണം.” കാക്ക പറഞ്ഞു. പാമ്പ് സമ്മതിച്ചു. കാക്ക തീറ്റ തേടി പോയ സമയംനോക്കി പാമ്പ് കാക്കക്കുഞ്ഞുങ്ങളെ ഓരോന്നയി അകത്താക്കി. എന്നിട്ട് അവൻ മരച്ചുവട്ടിൽ കിടന്ന് സുഖമായി ഉറങ്ങാൻ തുടങ്ങി. തിരികെ വന്ന കാക്ക കൂട്ടിൽ തന്റെ കുഞ്ഞുങ്ങളെ കാണാതെ വിഷമിച്ചു. മരച്ചുവട്ടിൽ കിടന്നുറങ്ങുന്ന പാമ്പിന്റെ പത്തായം പോലെയുള്ള പെരുവയർ കണ്ട കാക്കക്ക് കാര്യം മനസ്സിലായി. കാക്ക പറന്നുവന്ന് പാമ്പിന്റെ കണ്ണിൽ ഒരൊറ്റ കൊത്ത്. പാമ്പ് നിലവിളിച്ചു കൊണ്ട് അവിടെ നിന്നും ഓടിപ്പോയി.

എന്റെ മരം


കൃഷ്ണപ്രിയ.ബി. ആര്‍
(ഒന്നാം ക്ലാസ്സ്)
 തണലേകുന്നൊരു മരം
മലരേകുന്നൊരു മരം
മധുവേകുന്നൊരു മരം
കുളിരേകുന്നൊരു മരം
എനിയ്ക്കുമുണ്ടൊരു മരം

എന്റെ ഉടുപ്പ്

ശ്രീഹരി. ആർ (രണ്ടാം ക്ലാസ്സ്)

എനിയ്ക്കുമുണ്ടൊരു ഉടുപ്പ്.
പുള്ളിയുള്ള ഉടുപ്പ്
എനിയ്ക്കുമുണ്ടൊരു ഉടുപ്പ്.
ചന്തമുള്ള ഉടുപ്പ്
എനിയ്ക്കുമുണ്ടൊരു ഉടുപ്പ്.
rത്തിയുള്ള ഉടുപ്പ്.