അമ്മു. ആർ (നാലാം ക്ലാസ്സ്)
ഞാൻ വായിച്ച കഥാപുസ്തകമാണ് ‘നൃത്തം ചെയ്യുന്ന തേനീച്ചകൾ‘. ശ്രീ. രഞ്ജിത്ത് ലാൽ എഴുതിയ ഈ കഥ എനിയ്ക്ക് വളരെ ഇഷ്ടപ്പെട്ടു. എനിയ്ക്ക് തേനീച്ചകളെക്കുറിച്ച് വളരെ കാര്യങ്ങൾ മനസ്സിലാക്കാൻ ഈ പുസ്തകം പ്രയോജനപ്പെട്ടു. തേനീച്ചകളുടെ ജീവിതരീതികളെക്കുറിച്ചും മറ്റും വളരെ ലളിതമായി ഈ പുസ്തകത്തിൽ വിശദീകരിച്ചിരിക്കുന്നു. സമൂഹജീവികളായ തേനീച്ചകളുടെ ചിട്ടകളും ക്രമങ്ങളും ഏവരേയും അത്ഭുതപ്പെടുത്തും. കൂടിനുമുന്നിൽ പറക്കുന്ന തേനീച്ചകൾ നൃത്തം ചെയ്യുന്നതുപോലെയാണ്. അതു കാണാൻ നല്ല രസമായിരിക്കും. ഈ പുസ്തകം എനിയ്ക്ക് വളരെ ഇഷ്ടപ്പെട്ടു.
No comments:
Post a Comment