കൃഷ്ണേന്ദു (നാലാം ക്ലാസ്സ്)
ശ്രീ. സി. കെ. രാമകൃഷ്ണൻ എഴുതിയ ഈ പുസ്തകത്തിൽ 40 കവിതകളാണ് ഉള്ളത്. പക്ഷികളെയും മൃഗങ്ങളെയും കുറിച്ചുള്ള കവിതകളാണ് ഇതിൽ. കൊച്ചു കുട്ടികൾക്ക് ഇണങ്ങുന്ന
അറിവ് പകർന്നു കൊടുക്കുന്നതിനു സഹായകമായ കവിതകളാണ് ഇതിൽ ഉള്ളത്. മാത്രമല്ല ഈ കവിതകൾ പെട്ടെന്ന് പഠിച്ചെടുക്കാനും കഴിയും.
സമാഹാരത്തിലെ തുമ്പിയും തുമ്പപ്പൂവും എന്ന കവിതയാണ് എനിയ്ക്ക് ഏറ്റവും
ഇഷ്ടപ്പെട്ടത്. ഒരു തുമ്പപ്പൂവിനോട് നിന്റെ വെണ്മ എനിയ്ക്ക്കൂടി തരുമോ എന്ന് തുമ്പി
ചോദിക്കുന്നു.
കവിതകൾ വായിക്കുമ്പോൾ എന്റെ മനസ്സിലൂടെ പോകുന്നത് വിവിധ വിചാരങ്ങളാണ്.
തൂവെള്ള നിറമുള്ള തുമ്പപ്പൂവിന് ഇത്രയും ശോഭിതമായനിറം എവിടുന്നാണ് കിട്ടീയത്. പാൽക്കട്ടിയ്ക്ക്പോലും ഇത്രയും മനോഹരമായു തൂവെണ്മയില്ല. ഇത്ര വെണ്മ കിട്ടാൻ തുമ്പപ്പൂ എന്ത് ഭാഗ്യമാണ് ചെയ്തത്. എന്നൊക്കെ എന്റെ മനസ്സിലേയ്ക്ക് കടന്നുവന്നു.
52 പേജുള്ള ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത് ചിന്ത പബ്ലിഷേഴ്സ് ആണ്. ഇതിന്റെ വില 30 രൂപ.
1 comment:
ഈ 'ജിജ്ഞാസ' തന്നെയാണ് നമുക്കാവശ്യം.
അത് മാത്രമേ നമുക്ക് അറിവിനെ സമ്മാനിക്കൂ...
Post a Comment